പരദൂഷണം
Verses
ധർമ്മകർമ്മത്തെ വാഴ്ത്താത്ത ദുഷ്കർമ്മചാരിയാകിലും
പരദോഷം വചിക്കാത്തോനെന്ന പേർ നേടലുത്തമം
Tamil Transliteration
Arangooraan Alla Seyinum Oruvan
Purangooraan Endral Inidhu.
കുറ്റം ചോല്ലലഭാവത്തിൽ മുഖം നോക്കി പ്പുകഴ്ത്തലും
ധർമ്മത്തെത്താഴ്ത്തി പാപങ്ങൾ ചെയ്‍വതേക്കാൾ നികൃഷ്ടമാം
Tamil Transliteration
Aranazheei Allavai Seydhalin Theedhe
Puranazheeip Poiththu Nakai.
പരദൂഷണമാർഗ്ഗേണ വാഴ്വതേക്കാൾ ദരിദ്രനായ്
മൃതിയടഞ്ഞീടിൽ ധർമ്മ ഗ്രന്ഥം ചൊല്ലും ഗുണം വരും
Tamil Transliteration
Purangoorip Poiththuyir Vaazhdhalin Saadhal
Arangootrum Aakkath Tharum.
വ്യക്തി തന്നുടെ മുമ്പിൽവെച്ചേറെ പ്പഴിയുരക്കിലും
ഇല്ലായ്കിൽ ഭാവിനോക്കാതെ കുറ്റം ചൊല്ലാതിരിക്കണം
Tamil Transliteration
Kannindru Kannarach Chollinum Sollarka
Munnindru Pinnokkaach Chol.
അന്യനെപഴികൂറുന്നോൻ സന്മാർഗ്ഗത്തെ സ്തുതിക്കിലും
നെഞ്ചിൽ വഞ്ചനയുണ്ടെന്ന സത്യം ലോകം ഗ്രഹിച്ചിടും
Tamil Transliteration
Aranjollum Nenjaththaan Anmai Puranjollum
Punmaiyaar Kaanap Patum.
ദോഷമന്യൻറെ കൂറുന്നോൻ സ്വന്തമപരാധങ്ങളിൽ
ഏറ്റവും ഗുരുവായുള്ളതന്യനാൽ പറയപ്പെടും
Tamil Transliteration
Piranpazhi Kooruvaan Thanpazhi Yullum
Thirandherindhu Koorap Patum.
മധുരവാണിയായ് കാലം കഴിക്കാനറിയാത്തവർ
പരദൂഷണഭാഷ്യത്താൽ സ്നേഹിതർ നഷ്ടമായിടും
Tamil Transliteration
Pakachchollik Kelirp Pirippar Nakachcholli
Natpaatal Thetraa Thavar.
ഉറ്റവരായടുത്തോരെ ദോഷം ചൊല്ലും സ്വഭാവികൾ
പുതുതായുള്ളയൽക്കാരെ കുറ്റം ചൊല്ലാതിരിക്കുമോ?
Tamil Transliteration
Thunniyaar Kutramum Thootrum Marapinaar
Ennaikol Edhilaar Maattu.
പരദൂഷണദുഷ്കീർത്തി പേറും ദുഷ്ജനങ്ങളിൻ
ഭാരം താങ്ങുകതൻധർമ്മമെന്ന് ഭൂമി നിനപ്പതോ?
Tamil Transliteration
Arannokki Aatrungol Vaiyam Purannokkip
Punsol Uraippaan Porai.
അയലാരുടെ കുറ്റങ്ങൾ താൻ കണ്ടെത്തുന്ന രീതിയിൽ
തൻ കുറ്റം സ്വയമോർത്തെങ്കിൽ ജിവിതം ഭാരമാകുമോ?
Tamil Transliteration
Edhilaar Kutrampol Thangutrang Kaankirpin
Theedhunto Mannum Uyirkku.