ജീവിതസഖി

Verses

Holy Kural : #51 #52 #53 #54 #55 #56 #57 #58 #59 #60
Holy Kural #51
ഭർത്താവിൻ ശേഷിയും ജീവലക്ഷ്യവും കരുതുന്നതായ്
സ്വയം സംയമനം പാലിക്കുന്നോളുത്തമ പത്നിയാം

Tamil Transliteration
Manaikdhakka Maanputaiyal Aakiththar Kontaan
Valaththakkaal Vaazhkkaith Thunai.

Explanations
Holy Kural #52
പത്നിയിൽ ഗൃഹനാഥന്നു യോജിക്കും ഗുണമില്ലയേൽ
മേന്മയെത്രയിരുന്നാലും ജിവിതം പുണ്യമറ്റതാം

Tamil Transliteration
Manaimaatchi Illaalkan Illaayin Vaazhkkai
Enaimaatchith Thaayinum Il.

Explanations
Holy Kural #53
ഭാര്യ ഗുണവതീയെങ്കിലെല്ലാമൈശ്വര്യപൂർണ്ണമാം
ഗുണം കേട്ടവളാണെങ്കിൽ മേന്മയെല്ലാം നശിച്ചുപോം

Tamil Transliteration
Illadhen Illaval Maanpaanaal Ulladhen
Illaval Maanaak Katai?.

Explanations
Holy Kural #54
നിശ്ചയം പത്നിയിൻ പാതിവ്രത്യത്തേക്കാളുയർന്നതായ്
പ്രതിക്ഷിക്കേണ്ടതായില്ല വേറെ സൽഗുണമൊന്നുമേ

Tamil Transliteration
Pennin Perundhakka Yaavula Karpennum
Thinmaiun Taakap Perin.

Explanations
Holy Kural #55
പ്രഭാതത്തിലെഴുന്നേറ്റു പതിയേ ദൈവമെന്നപോൽ
ഭക്തിയോടെ നമിക്കുന്നോൾ പെയ്യെന്നാൽ പെയ്യുമേ മഴ

Tamil Transliteration
Theyvam Thozhaaal Kozhunan Thozhudhezhuvaal
Peyyenap Peyyum Mazhai.

Explanations
Holy Kural #56
പതിഭക്തിയോടെയെന്നും തന്നെയും തൻറെ മാനവും
പതിയേയും സൽഗുണത്തേയും രക്ഷിക്കുന്നവളുത്തമി

Tamil Transliteration
Tharkaaththuth Tharkontaar Penith Thakaisaandra
Sorkaaththuch Chorvilaal Pen.

Explanations
Holy Kural #57
പതിഭക്തിയോടെയെന്നും തന്നെയും തൻറെ മാനവും
പതിയേയും സൽഗുണത്തേയും രക്ഷിക്കുന്നവളുത്തമി

Tamil Transliteration
Siraikaakkum Kaappevan Seyyum Makalir
Niraikaakkum Kaappe Thalai.

Explanations
Holy Kural #58
ഭർത്താക്കന്മാരെ ദൈവംപോൽ ഭക്തിയോടെ നിനക്കുകിൽ
സ്ത്രീകൾക്ക് പരലോകത്തിൽ മഹത്വം കൈവരുന്നതാം

Tamil Transliteration
Petraar Perinperuvar Pentir Perunjirappup
Puththelir Vaazhum Ulaku.

Explanations
Holy Kural #59
ഭർത്താക്കന്മാരെ ദൈവംപോൽ ഭക്തിയോടെ നിനക്കുകിൽ
സ്ത്രീകൾക്ക് പരലോകത്തിൽ മഹത്വം കൈവരുന്നതാം

Tamil Transliteration
Pukazhpurindha Illilorkku Illai Ikazhvaarmun
Erupol Peetu Natai.

Explanations
Holy Kural #60
ഗുണസമ്പന്നയാം പത്നി ഭവനത്തിന്ന് മംഗളം;
നല്ലസന്താനമുണ്ടായാലലങ്കാരവുമായിടും

Tamil Transliteration
Mangalam Enpa Manaimaatchi Matru Adhan
Nankalam Nanmakkat Peru.

Explanations
🡱